രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്. വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ ഓമൈക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ ഒമൈക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാനങ്ങളുടെ യോഗത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടിയതായി കേന്ദ്രം അറിയിച്ചത്.

യോഗത്തിൽ കൊവിഡ് ടെസ്റ്റ്‌ വ്യാപകമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വിമനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ കയറിയുള്ള വാക്‌സിൻ വിതരണം ശക്തമാക്കാനും ഡിസംബർ 31 ഓടെ രാജ്യത്തെ എല്ലാവർക്കും ഒന്നാം ഡോസ് വാക്‌സിൻ വിതരണം ചെയ്യണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടില്ലെന്നു കേന്ദ്രസര്‍ക്കാ‌ര്‍ അറിയിച്ചു. സംശയാസ്പദമായ ചില കൊവിഡ് കേസുകളുടെ സാംപിളുകൾ വിദഗ്‌ദ്ധർ പഠിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.

ദില്ലിയിൽ ഒമൈക്രോണ്‍ ബാധിതരെ ചികിത്സിക്കുന്നതിന് ലോക്നായക് ആശുപത്രി പൂര്‍ണമായും മാറ്റി വച്ചതായി ദില്ലി സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപിക്കുന്ന സഹചര്യത്തിൽ രാജ്യാന്തര സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തി വെയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here