എല്‍ ഡി എഫ് വിജയം അവിശുദ്ധ കൂട്ടൂ കെട്ടിനെ നിരാശപ്പെടുത്തി, നിരാശ പകയായി മാറി : മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍ ഡി എഫ് വിജയം അവിശുദ്ധ കൂട്ടൂ കെട്ടിനെ നിരാശപ്പെടുത്തിയെന്നും ആ നിരാശ പക യായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസനം ആണ് തുടര്‍ ഭരണം നേടാന്‍ കാരണമെന്ന് അവിശുദ്ധ കൂട്ടക്കെട്ടിനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തടക്കം കേരളം കേന്ദ്രസര്‍ക്കാരില്‍ നിന്ന് കടുത്ത അവഗണന നേരിടുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിന്റെ കാലത്ത് ഉണ്ടായ അവിശുദ്ധ കൂട്ട് കെട്ട് തിരഞ്ഞെടുപ്പിന് ശേഷവും തുടരുന്നു. ആ കൂട്ടുകെട്ടില്‍ ബിജെപിയും ഉണ്ട്. കേന്ദ്ര അനുകൂല്യങ്ങള്‍ മുടക്കാം എന്നാണ് അവര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here