കേരളം മുന്നോട്ട് തന്നെ കുതിക്കും,കെ റെയിൽ നല്ല പരിപാടി ആണെന്ന് കേന്ദ്രവും -സംസ്ഥാനവും കണ്ടതാണ്; മുഖ്യമന്ത്രി

വികസനപ്രവർത്തനങ്ങളിൽ കേരളം മുന്നോട്ട് തന്നെ കുത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര അവഗണനയ്ക്ക് എതിരായ എൽഡിഎഫ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
നാടിൻ്റെ വികസനത്തിന് പശ്ചാത്തല സൗകര്യ വികസനം വേണം. കിഎഫ്ബി വഴി വികസനം നടക്കുന്നതിനെ ചിലർ എതിർത്തുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പിൻ്റെ കാലത്ത് ഉണ്ടായ അവിശുദ്ധ കൂട്ട് കെട്ട് തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്നു. ആ കൂട്ടുക്കെട്ടിൽ ബിജെപിയും ഉണ്ട്, കേന്ദ്ര അനുകൂല്യങ്ങൾ മുടക്കാം എന്നാണ് അവർ കരുതുന്നത് എന്നാൽ കെ റെയിൽ നല്ല പരിപാടി ആണെന്ന് കേന്ദ്രവും ,സംസ്ഥാനവും കണ്ടതാണെന്നും മുഖ്യമന്ത്രി പ്രതിഷേധം ഉദ്‌ഘാടനം ചെയ്യവേ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News