കെ റെയിൽ കടന്ന് പോകുന്ന ഒരു മേഖലയും പരിസ്ഥിതി ലോല മേഖലയല്ല, വികസനം ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ?; മുഖ്യമന്ത്രി

കെ റെയിൽ കടന്ന് പോകുന്ന ഒരു മേഖലയും പരിസ്ഥിതി ലോല മേഖലയല്ലെന്നും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയാണ് കെ റെയിൽ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾ തടയാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് വികസനം നടക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കെ റെയിൽ ബാധ്യത സംസ്ഥാന സർക്കാർ വഹിക്കാൻ തയ്യാറാണ് മുൻപ് സഹകരിച്ച് നിന്നവർ ഇപ്പോൾ ചില തൊടുന്യായങ്ങളുമായി വരുന്നുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ തന്നെ നേരിൽ കണ്ട് ഈ പ്രശ്നം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

ശബരിപാതയ്ക്കായി 50 ശതമാനം വിഹിതം സർക്കാർ വഹിക്കാമെന്ന് പറഞ്ഞിട്ടും ഇപ്പോൾ കേന്ദ്രം അതിലും ആശങ്ക നിലനിർത്തുകയാണ്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനം വേണ്ട എന്നതാണ് കേന്ദ്ര നിലപാട്.കോഴിക്കോട് വിമാനത്താവളത്തെ ഞെക്കി കൊല്ലാൻ ആണ് ശ്രമം നടക്കുന്നതെന്നും കേരളം എന്ന പേരാണോ കേന്ദ്ര പദ്ധതികൾ ലഭിക്കാൻ തടസമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News