മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം രാത്രികാലങ്ങളില്‍ തുറന്നുവിടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം രാത്രികാലങ്ങളില്‍ തുറന്നുവിടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം രാത്രികാലങ്ങളില്‍ തുറന്നുവിടുന്നത് ഒഴിവാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്ര ജലകമീഷന്‍ പ്രതിനിധിയെ ഇക്കാര്യം അറിയിക്കും. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി.

അണക്കെട്ടില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നാണ് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജലനിരപ്പ് 142 അടിക്ക് അടുതത് നില്‍ക്കുന്നതിനാല്‍ കൂടുതല്‍ വെള്ളം തുറന്നുവിടണം.

മുല്ലപ്പെരിയാറില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പീരുമേട് താലൂക്കില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് ടീമും, ഫയര്‍ ഫോഴ്‌സിന്റെ മൂന്ന് വിങും, എന്‍ഡിആര്‍എഫിന്റെ ഒരു വിങും സജ്ജമായിട്ടുണ്ട്. ക്യാമ്പ് ഒരുക്കേണ്ട സാഹചര്യം വന്നാല്‍ അതിനായി മോഹന ഓഡിറ്റോറിയത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News