ലോണി ഏറ്റുമുട്ടൽ; അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പോളിറ്റ് ബ്യൂറോ

ലോണി ഏറ്റുമുട്ടലിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പോളിറ്റ് ബ്യൂറോ. ബൃന്ദ കാരാട്ട് ഗോവധത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ബിജെപി എംഎൽഎയുടെ നടപടിയെ സിപിഐഎം അപലപിച്ചു. പിബി അംഗം കൂടിയായ ബൃന്ദ കാരാട്ടിന് എതിരെ കേസെടുക്കാൻ പൊലീസിന് മേൽ ലോണി എംഎൽഎ കൂടിയായ ബിജെപി നേതാവ് സമ്മർദ്ദം ചെലുത്തുന്നു എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വാർത്താ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

ബൃന്ദ കാരാട്ടിൻ്റെ നേതൃത്വത്തിൽ സിപിഐഎം നേതാക്കൾ ഏറ്റുമുട്ടൽ നടന്ന ഗാസിയാബാദ് സന്ദർശിച്ചതിനു പിന്നാലെ ആണ് വ്യാജ ആരോപണങ്ങൾ ബിജെപി എംഎൽഎ ഉന്നയിക്കുന്നത്. മുസ്ലീം വിഭാഗത്തിൽ പെട്ട ഏഴ് യുവാക്കളുടെ കാൽമുട്ടിന് താഴെ ഒരേ പോലെ വെടിയേറ്റ സംഭവത്തിൽ ശക്തമായ അന്വേഷണം ആണ് സിപിഐഎം ആവശ്യപ്പെടുന്നത്.

അതേസമയം, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്തുന്നതിന് പകരം യുവാക്കൾക്ക് എതിരെ വ്യാജ എഫ്ഐആർ സൃഷ്ടിക്കുകയാണ് നടക്കുന്നത് എന്നും സിപിഐഎം ആരോപിച്ചു. കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയും സമൂഹത്തിൽ വർഗീയ ചേരി തിരിവ് ഉണ്ടാക്കുകയും ചെയ്യുന്ന പൊലീസിൻ്റെ നടപടിക്ക് എതിരെ നിഷ്പക്ഷ അന്വേഷണം വേണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News