പെട്രോൾ – ഡീസൽ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തൽ; ഹൈക്കോടതിയിൽ വീണ്ടും സാവകാശം തേടി കേന്ദ്രം

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വീണ്ടും സാവകാശം തേടി.

ജിഎസ്ടി കൗൺസിലിന് വിശദീകരണം നൽകാൻ കോടതി രണ്ടാഴ്ച സമയം കുടി അനുവദിച്ചു. പെടോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ്എസ് .മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ പരിഗണനയിലുള്ളത് .

അതേസമയം, ഹർജിക്കാരുടെ നിവേദനം കേന്ദ്ര സർക്കാരിന് അയക്കാനും തീരുമാനം എടുക്കാനും കോടതി നേരത്തെ നിർദേശിച്ചിരുന്നു. ജി എസ് ടി കൗൺസിൽ നിവേദനം തള്ളിയതിനെ തുടർനാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത് .മതിയായ കാരണം പറയാതെ നിവേദനം തള്ളിയെന്നാണ് പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here