തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും കേന്ദ്രത്തിന്റെ അംഗീകാരം

കേന്ദ്ര സർക്കാരിന്റെ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത 75 ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതികളിൽ ഇടംപിടിച്ച് തിരുവനന്തപുരം നഗരസഭയുടെ ഓൺലൈൻ സെപ്റ്റേജ് മാനേജ്മെന്റ് സംവിധാനം.

നഗരസഭ സെപ്റ്റേജ് മാലിന്യ നീക്കത്തിന് ഏർപ്പെടുത്തിയ അത്യാന്താധുനിക സംവിധാനമാണിത്. മാലിന്യം നീക്കം ചെയ്യേണ്ട ആൾ നഗരസഭയുടെ Smart Trivandrum Application മുഖേന ബുക്ക് ചെയ്യുന്നതാണ് ആദ്യഘട്ടം. തുടർന്ന് അംഗീകൃത വാഹന ഉടമകൾക്ക് ആ ബുക്കിംഗ് വിവരങ്ങൾ തത്സമയം ലഭിക്കുന്നു.

ബുക്കിംഗ് സ്വീകരിക്കുന്ന വാഹന ഉടമയ്ക്ക് അപ്പോൾ തന്നെ ഒരു QR കോഡ് അധിഷ്ഠിത ഡിജിറ്റൽ പാസ്സ് ലഭ്യമാകും. അതോടൊപ്പം മാലിന്യം ശേഖരിക്കേണ്ട ലൊക്കേഷനും . വാഹനം ലൊക്കേഷനിൽ എത്തിയാൽ ബുക്ക് ചെയ്ത ആളുടെ ഫോണിൽ വന്ന OTP എന്റർ ചെയ്ത് മാലിന്യം ശേഖരിച്ച വിവരം ആപ്പിൽ വാഹന ഉടമ അപ്ഡേറ്റ് ചെയ്യും. തുടർന്ന് മാലിന്യം പ്ലാന്റിൽ എത്തിക്കുന്നു. അവിടെ പാസിനൊപ്പം ലഭിച്ചിട്ടുള്ള QR കോഡ് സ്കാൻ ചെയ്ത ശേഷം പ്ലാന്റിൽ നിർദ്ദിഷ്ഠ സ്ഥലത്ത് മാലിന്യം ഒഴുക്കും. QR കോഡ് പ്ലാന്റിൽ സ്കാൻ ചെയ്യുന്നതോടെ ആ പാസ്സ് അസാധുവാകും. ഈ രീതിയിലാണ് നഗരസഭയുടെ ഡിജിറ്റൽ സെപ്റ്റേജ് സംവിധാനം പ്രവർത്തിക്കുന്നത്. അതാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച 75 ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതികളിൽ ഇടം പിടിച്ചത്.

ഇതേ മാതൃകയിൽ കുടിവെള്ള വിതരണവും നടന്ന് വരുന്നുണ്ട്. രാജ്യത്തിനാകെ മാതൃകയായ ഈ പദ്ധതിയ്ക്ക് ലഭിച്ച അംഗീകാരം ഒന്നാം സ്ഥാനത്തേയ്ക്കുള്ള തിരുവനന്തപുരം നഗരസഭയുടെ പ്രയാണത്തിന് ആത്മവിശ്വാസം പകരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News