പല വികസിത നാടുകളോടും മത്സരിച്ചു നിൽക്കാനുള്ള കരുത്ത് കേരളത്തിനുണ്ട്; മുഖ്യമന്ത്രി

കേരളത്തിലെ ചെറുതും വലുതുമായ വ്യവസായ – വാണിജ്യ സംഘടനങ്ങളെ ഉൾപ്പെടുത്തികൊണ്ട് ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന സംഘടനയ്ക്ക് രൂപം കൊണ്ടു.

വിവിധ സംഘടനകൾ ഒന്നിച്ചത് മികച്ച ഒരു ആശയമാണെന്നും പല വികസിത നാടുകളോടും മത്സരിച്ചു നിൽക്കാനുള്ള കരുത്ത് കേരളത്തിന് ഉണ്ടെന്നും നാം നേടിയ പുരോഗത്തിയെ കേരള മോഡൽ എന്ന് പലരും വിശേഷിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വികസന കാര്യങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വളരെ പുറകോട്ട് പോകുന്നു ഇതിനൊക്കെ പരിഹാരം ഉണ്ടായാലേ ആഗ്രഹിക്കുന്ന തലത്തിലുള്ള വികസനം ഉണ്ടാകു പശ്ചാതല സൗകര്യ വികസനം ഏറെ പ്രാധാന്യത്തോടെ സർക്കാർ ലക്ഷ്യമിടുന്ന ഒന്നാണെന്നും സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമായാൽ വലിയ മാറ്റങ്ങളാകും കേരളത്തിൽ സംഭവിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എതിർപ്പുകൾ ഇപ്പോഴും ഉയർന്നു വന്നിട്ടുണ്ടെന്നും വിമാനത്താവളകൾ വന്നപ്പോഴും എതിർപ്പുകൾ വന്നിരുന്നു നവ കേരള നിർമിതിയിൽ ഇത് എല്ലാം ഉണ്ടാകും നാടിന്റെ വികസനത്തിന്ന് ഒന്നിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ഭാവി തലമുറ നമ്മളെ കുറ്റപ്പെടുത്താൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വ്യവസായ – വാണിജ്യ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികൾ ഏകോപ്പിപ്പിച്ച് വ്യവസായികളിലെക്കും വ്യാപാരികളിലെക്കും എത്തിക്കുന്നതിന് വേണ്ടിയും സർക്കാരുമായി സഹകരിച്ച് തൊഴിൽ അന്തരീക്ഷം സൃഷ്ടികുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഈ കൂട്ടായ്മ രൂപം കൊണ്ടത്. തിരുവനന്തപുരം താജ് വിവാന്തയിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഉദ്ഘടനതോടനുബന്ധിച്ച് എഫ് ബി ഒ യുടെ ലോഗോ പ്രകാശനം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും വെബ്സൈറ്റിന്റെ പ്രകാശനം വ്യവസായിക വകുപ്പ് മന്ത്രി പി രാജീവും നിർവഹിച്ചു.

സംഘടനയുടെ രൂപീകൃത വേളയിൽ കേരളത്തിലെ അമ്പതോളം സംഘടനയുടെ കൂട്ടായിമ എഫ് ബി ഒ യുടെ ഭാഗമായി. എഫ് ബി ഒ യുടെ പ്രസിഡന്റ്‌ ടി എസ് പട്ടാഭിരാമൻ, നിഷാദ് കെ എ, വൈസ് പ്രസിഡന്റ്‌ അനിൽകുമാർ, ജോർഫിൻ പെട്ട ജനറൽ സെക്രട്ടറി ഹ്യൂമയുൺ കള്ളിയതും മറ്റ് വ്യവസായിക പ്രമുഖരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News