“കേരളം എന്ന പേരാണോ കേന്ദ്ര പദ്ധതികള്‍ ലഭിക്കാനുളള തടസം”? ആഞ്ഞടിച്ച് മുഖ്യമന്ത്രി

കേരളത്തെ വികസനകാര്യത്തില്‍ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം മുടക്കാന്‍ അവിശുദ്ധകുട്ടുക്കെട്ടിന്‍റെ ശ്രമം തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വികസന കാര്യത്തില്‍ മുൻപ് സഹകരിച്ച നിന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോൾ ചില തൊടുന്യായങ്ങളുമായി വരുന്നു. കേരളം എന്ന പേരാണോ കേന്ദ്ര പദ്ധതികള്‍ ലഭിക്കാനുളള തടസമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.വികസനം മുടക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫ് രാജ് ഭവന് മുന്നില്‍ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജൻസികളെ പലതിനേയും ദുരുപയോഗം ചെയ്തിട്ടും നിയമസഭ തിരഞ്ഞെടുപ്പില്‍ ജനം എല്‍ഡിഎഫിനൊപ്പം നിന്നു. എൽ ഡി എഫ് വിജയം അവിശുദ്ധ കൂട്ടൂ കെട്ടിനെ നിരാശപ്പെടുത്തുകയും ,നിരാശ ഇപ്പോള്‍ പകയായി മാറിയിരിക്കുകയും ആണ് . എൽ ഡി എഫ് സർക്കാരിൻ്റെ വികസനം ആണ് തുടർ ഭരണം നേടാൻ കാരണമെന്ന് അവിശുദ്ധ കൂട്ടക്കെട്ടിനറിയാം അതുകൊണ്ട് കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട വികസനത്തെ തുരങ്കം വെയ്ക്കനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റെയിൽവേ റിക്കൂട്ട്മെൻറ് ബോർഡ് അടച്ച് പൂട്ടിയതും, കെ റെയിലിന് സാമ്പത്തിക സഹായം നിഷേധിച്ചതും, റെയില്‍വേ സോണ്‍ അനുവദിക്കാത്തതും, ശബരിപാതയില്‍മെല്ലപ്പോക്ക് തുടരുന്നതും, കരിപ്പൂര്‍ , കണ്ണൂര്‍ വിമാനത്താവള വികസനത്തിന് എതിര് നില്‍ക്കുന്നതും, അടക്കം കേരളത്തോട് തുടരുന്ന കേന്ദ്ര സമീപനം മുഖ്യമന്ത്രി അക്കമിട്ട് അവതരിപ്പിച്ചു

കെ -റെയിൽ നല്ല പരിപാടി എന്ന് കേന്ദ്രവും ,സംസ്ഥാനവും കണ്ടതാണ് എന്നാല്‍ മുൻപ് സഹകരിച്ച് നിന്നവർ ഇപ്പോൾ ചില തൊടുന്യായങ്ങളുമായി രംഗത്ത് വരുന്നു പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള ഈ പദ്ധതിക്ക് വേണ്ടി എല്ലാ ബാധ്യതയും വഹിക്കാം . ഖജനാവ് നിറഞ്ഞ് കവിഞ്ഞ് ഒഴുകിയത് കൊണ്ടല്ല പദ്ധതിക്ക് പണം വഹിക്കാം എന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് വികസനം നടക്കുക മുഖ്യമന്ത്രിയുടെ ചോദ്യം ഉന്നയിച്ചു. കേന്ദ്ര പദ്ധതികൾ ഔദ്യാര്യമല്ല, അവകാശമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ധർണ വേദിയില്‍ ഭരത വാക്യം പോലെ മു‍ഴങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News