അട്ടപ്പാടി വിഷയം; അടിയന്തിര പരിഹാരത്തിനായി മന്ത്രിമാരുടെ ഉന്നതതല യോഗം നാളെ

അട്ടപ്പാടിയിലെ ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കാൻ മന്ത്രിമാർ ഉന്നതതല യോഗം ചേരും. നാളെ രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും ഉന്നതതലയോഗം ചേരുക.

പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ മുൻ കൈയെടുത്ത് വിളിക്കുന്ന യോഗത്തിൽ തദ്ദേശ സ്വയം ഭരണ – എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കഴിഞ്ഞ 27 ന് മന്ത്രി കെ രാധാകൃഷ്ണൻ അട്ടപ്പാടി സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News