മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ തുറക്കുന്നു, സമീപവാസികൾക്ക് ജാഗ്രത നിർദേശം

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി 10 മണിക്ക് ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു.നിലവിൽ 142 അടിയാണ് ഡാമിന്റെ ജലനിരപ്പ്.

നിലവിൽ തുറന്നിരിക്കുന്ന ഷട്ടറുകൾ (V2,V3,V4,V5) കൂടാതെ രണ്ട് ഷട്ടർ (V1&V6) കൂടെ അധികമായി 0.30 മീറ്റർ ഉയർത്തി 2523.66 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.

നിലവില്‍ 6 ഷട്ടറുകള്‍ 30 സെൻ്റീമീറ്റർ വീതം ഉയർത്തി സെക്കന്റില്‍ 2523 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേയ്ക്ക് ഒഴുക്കി വിടുന്നത്.  ഇടുക്കി അണക്കെട്ടിൽ 2400.5 അടി വെള്ളമുണ്ട്.സംഭരണ ശേഷിയുടെ 96.97 ശതമാനമാണ് ഇത്. 2403 അടിയാണ് പരമാവധി സംഭരണശേഷി.

ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News