ADVERTISEMENT
സന്നിധാനത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനും സേവനത്തിനുമായി പൊലീസ് സേനയുടെ പുതിയ ബാച്ച് ഇന്ന് ചുമതലയേറ്റു.
പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് അഡീഷണല്‍ അസിസ്റ്റന്റ് ഇന്‍പെക്ടര്‍ ജനറല്‍ ആര്‍. ആനന്ദ് ആണ് സന്നിധാനത്തെ പുതിയ പൊലീസ് സ്പെഷല്‍ ഓഫീസര്‍. ആകെ 265 പൊലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന് മാത്രമായി എത്തിയിരിക്കുന്നത്.
അതേസമയം, ഇതില്‍ 220 പൊലീസുകാരും, മൂന്ന് ഡിവൈഎസ്പിമാരും, ഒന്‍പത് സിഐമാരും, 33 എസ്ഐമാരുമുണ്ട്. 15 ദിവസമാണ് പുതിയ പൊലീസ് ബാച്ചിന്റെ സന്നിധാനത്തെ സുരക്ഷാ ചുമതല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.