ശീതകാല സമ്മേളനം മൂന്നാം ദിനം; ജോസ് കെ മാണിയുടെ സത്യപ്രതിജ്ഞ ഇന്ന്

ശീതകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും ഇരു സഭകളും പ്രക്ഷുബ്ധമാകും. ചട്ടവിരുദ്ധമായി സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ രാവിലെ 10 മണി മുതൽ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തും.

പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കകത്തും വിഷയം ഉന്നയിക്കും.അതേ സമയം വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും.

കഴിഞ്ഞ ദിവസം എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മാപ്പ് പറയാതെ നടപടി പുനഃപരിശോധിക്കില്ലെന്ന നിലപാടിലാണ് രാജ്യസഭാ അധ്യക്ഷൻ.ഇതോടെ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഇന്ന് മുതൽ സസ്‌പെൻഷൻ നടപടി നേരിട്ട 12 എംപിമാരും പാർലമെന്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലാകും ധർണ നടത്തുക.അതേ സമയം മറ്റ് പ്രതിപക്ഷ എംപിമാർ സഭയ്ക്കകത്തു വിഷയം ഉന്നയിക്കും.

കഴിഞ്ഞ സമ്മേളന കാലത്തെ സഭ ബുള്ളറ്റിനിൽ പോലും പേരില്ലാത്തവർക്ക് നേരെ പോലും സസ്‌പെൻഷൻ നടപടി ഉണ്ടാകുന്നത് ചട്ട വിരുദ്ധമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. അതിനിടെ സഭാ സ്തംഭനത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർല ഇന്നലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിരുന്നു.അതേ സമയം വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ ജോസ്‌കെ മാണി ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here