കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും പൊതുഗതാഗതം അനുവദിച്ച് തമിഴ്‌നാട് സർക്കാർ. കേരളത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചതിനെ തുടർന്നാണ് തീരുമാനം.ഇതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചു.

സംസ്ഥാന അതിർത്തി കടന്നുകൊണ്ടുള്ള ബസ് സർവീസുകളാണ് ഇന്നുമുതൽ പുനരാരംഭിച്ചത്. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസുകൾക്ക് കേരളം നേരത്തെ അനുമതി നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News