പി.എം.എ സലാമിൻ്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന ലീഗ് ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന പി.എം.എ സലാമിൻ്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരുന്നു. പള്ളികൾ രാഷ്ടീയ വേദിയാകുന്നതിനെതിരെ എതിർപ്പുമായി വിശ്വാസികളും രംഗത്തെത്തി.

സലാമിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ കോഴിക്കോട്ട് ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തത്. യോഗത്തില്‍ എം.ഇ.എസും കാന്തപുരം വിഭാഗവും പങ്കെടുത്തില്ല.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പള്ളികൾ പ്രക്ഷോഭ വേദിയാക്കാനാണ് ലീഗ് തീരുമാനം. വെള്ളിയാഴ്ച പള്ളികളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണ പ്രഭാഷണങ്ങള്‍ നടത്തുമെന്ന് മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

വിവാദ തീരുമാനത്തിനെതിരെ ഇസ്ലാം മത വിശ്വാസികൾ രംഗത്ത് വന്നു. പള്ളികൾ രാഷ്ടീയ വേദിയാകുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

കോഴിക്കോട് ചേർന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എം.ഇ.എസും കാന്തപുരം വിഭാഗവും പങ്കെടുത്തില്ല. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കാന്തപുരം വിഭാഗം
സ്വാഗതം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News