മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് താഴെ; തമിഴ്നാട് 5 ഷട്ടറുകൾ താഴ്ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് താഴെ എത്തിയതോടെ തമിഴ്നാട് 5 ഷട്ടറുകൾ താഴ്ത്തി. അനുവദനീയമായ പരാമവധി സംഭരണ ശേഷിയില്‍ എത്തിയതോടെ തമിഴ്‌നാട് 6 ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ജലനിരപ്പ് 141.90 അടിയായതോടെയാണ് 5 ഷട്ടറുകൾ താഴ്ത്തിയത്.

നിലവില്‍ ഒരു ഷട്ടർ 30 സെൻ്റീമീറ്റർ ഉയർത്തി സെക്കന്റില്‍ 416 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേയ്ക്ക് ഒഴുക്കി വിടുന്നത്. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ 2400.52 അടി വെള്ളമുണ്ട്. സംഭരണ ശേഷിയുടെ 96.97 ശതമാനമാണ് ഇത്. 2403 അടിയാണ് പരമാവധി സംഭരണശേഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News