ഒമൈക്രോൺ; രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു; കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി

വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി. വിമാനത്താവളങ്ങളിൽ നിരീക്ഷണം ഉറപ്പിക്കാനും വീടുകൾ കയറിയുള്ള വാക്സിൻ വിതരണം ശക്തമാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

വിദേശ രാജ്യങ്ങളിൽ ഒമൈക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വിദേശ രാജ്യത്ത് നിന്നും കർണാടകയിലേക്കും ഗോവയിലേക്കും എത്തിച്ചേരുന്ന യാത്രക്കാർ 7 ദിവസം നിർബന്ധ ക്വാറന്റീനിൽ പോകണമെന്ന് സംസ്‌ഥാന സർക്കാരുകൾ വ്യക്തമാക്കി. അതെ സമയം രാജ്യത്ത് ഇതുവരെ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ, അടുത്തിടെ വിദേശത്തുനിന്ന് രാജ്യത്തെത്തിയവരുടെ ജനിതക വിശകലനം നടത്തിവരികയാണെന്നും മൻസുഖ് മണ്ഡവ്യ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ കൊവിഡ് അവലോകനയോഗത്തിൽ കോവിഡ് ടെസ്റ്റ്‌ വ്യാപകമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വിമനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

വീടുകൾ കയറിയുള്ള വാക്‌സിൻ വിതരണം ശക്തമാക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. യോഗ്യരായ എല്ലാ പൗരന്മാർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകാനാണ് പ്രഥമ പരിഗണന. കൊവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന നിയന്ത്രണങ്ങളും ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News