പൊന്‍കുന്നത്ത് സ്‌കൂട്ടര്‍ ലോറിയ്ക്കടിയില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

പൊന്‍കുന്നത്ത് സ്‌കൂട്ടര്‍ ലോറിയ്ക്കടിയില്‍പ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം. കൂരോപ്പട സ്വദേശിനി 43 കാരിയായ അമ്പിളിയാണ് മരിച്ചത്. രാവിലെ ആശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം.

കൊല്ലം തേനി ദേശീയപാതയില്‍ പൊന്‍കുന്നം കെവിഎംഎസ്. ജംഗ്ഷനില്‍ രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. അമ്പിളി സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയ്ക്കടിയില്‍ പെടുകയായിരുന്നു. ചങ്ങനാശേരിയില്‍ നിന്നും സിമന്റ് എടുക്കാന്‍ പോവുകയായിരുന്നു ലോറി. ലോറിയുടെ 2 ടയറുകളും യുവതിയുടെ ദേഹത്ത് കയറി ചതഞ്ഞരഞ്ഞു.

KVMS ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പൊന്‍കുന്നം എരുമേലി റോഡിലേക്ക് പ്രവേശിക്കുമ്പേള്‍ പിന്നില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗത്തെ ടയര്‍ ആദ്യം കയറി. പിന്നിട് പിന്‍ഭാഗത്തെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സും, പൊന്‍കുന്നം പൊലീസും സ്ഥലത്തെത്തി യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel