മുസ്ലിം ലീഗിനെതിരെ കെ ടി ജലീല്‍; ” ലീഗ് രാഷ്ട്രീയ പാർട്ടിയാണ്, മത സംഘടനയല്ല “

വഖഫ് വിഷയത്തിൽ ഇടതു സർക്കാരിനെതിരെ പള്ളികളിൽ പ്രചാരണം നടത്തുമെന്ന മുസ്ലിം ലീഗ് തീരുമാനം പിൻവലിയ്ക്കണമെന്ന് കെ.ടി.ജലീൽ. ലീഗ് രാഷ്ട്രീയ പാർട്ടിയാണ്, മത സംഘടനയല്ല.

മുസ്ലിം ലീഗിന് കീഴിൽ പള്ളികളുമില്ല. ഹൈദരലി തങ്ങൾ ഇടപെട്ട്, പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുമെന്ന ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന പിൻവലിപ്പിയ്ക്കണമെന്നും കെ ടി ജലീൽ പറഞ്ഞു.

അതേസമയം വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം വെള്ളിയാഴ്ച പള്ളികളിൽ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി എം എ സലാമിൻ്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് പ്രതികരിച്ചു.

ആരാധനാലയങ്ങളെ രാഷ്ട്രീയ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ അവിവേകത്തിൽ നിന്ന് മുസ്ലിം ലീഗ് പിന്തിരിയണമെന്നും അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News