സംഗീത് സിൽക്‌സിന്റെ അതിവിശാലമായ വെഡിംഗ് സെന്റ‌ർ ഇനി തിരുവനന്തപുരത്തും

മലബാറിന്റെ ഫാഷൻ വസ്‌ത്രാലയമായ സംഗീത് സിൽക്‌സിന്റെ അതിവിശാലമായ വെഡിംഗ് സെന്റ‌ർ ഇനി തിരുവനന്തപുരത്തും. തിരുവനന്തപുരം സംഗീത് വെഡിംഗ്‌സിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.

പട്ടിന്റെ പ്രൗഢിയും വൈവിധ്യമാർന്ന വിവാഹ വസ്‌ത്രങ്ങളുടെ അതുല്യശേഖരവുമായി ആറുനിലകളിലായി തിരുവനന്തപുരം അട്ടകുളങ്ങര ഈസ്‌റ്റ്‌ഫോർട്ടിലാണ് അതിവിശാലമായ ഷോറൂം.

തിരുവനന്തപുരത്തെ ഏറ്റവും വലിയ വെഡിംഗ് സെന്ററെന്ന പെരുമയുള്ള സംഗീത് വെഡിംഗ്‌സിൽ ഒരു കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ വിപുലമായ വെഡിംഗ് കളക്ഷനാണ് അണിനിരത്തിയിട്ടുള്ളത്.

സംഗീത് വെഡിംഗ്‌സിന്റെ ഗുണമേന്മാ പരിശോധനാ ടീം നെയ്‌ത്തുകാരെ സന്ദർശിച്ച് പട്ടുസാരികൾ നേരിട്ട് ശേഖരിക്കുന്നതിനാൽ ഉന്നത ഗുണമേന്മയും മിതമായ നിരക്കും ഉറപ്പാക്കാൻ കഴിയുന്നതായും ഏത് ബഡ്‌ജറ്റിനും ഇണങ്ങിയ വെഡിംഗ് വസ്‌ത്രങ്ങൾ സംഗീത് വെഡിംഗ്‌സിൽ ലഭ്യമാണെന്നും മാനേജിംഗ് ഡയറക്‌ടർ ഐ.പി. സബീഷ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News