പ്രതിഷേധ ധർണ നടത്തിയ 12 എംപിമാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തിയ 12 എംപിമാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. ചട്ട വിരുദ്ധ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് 12 എംപിമാർ പാർലമെന്‍റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്.ധര്‍ണയ്ക്ക് വി ശിവദാസൻ എം പിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയിരുന്നു.

സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെൻറ് പ്രക്ഷുബ്ധമായിരുന്നു.ആദ്യം 12 മണിവരെയും പിന്നീട് രണ്ടു മണിവരെയും രാജ്യസഭ നിര്‍ത്തി വച്ചു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന്‍ ഖർഗെ വീണ്ടും രാജ്യസഭാ അദ്ധ്യക്ഷന് കത്തു നല്കി.

അതേസമയം സസ്പെൻഷൻ പിൻവലിക്കാൻ മാപ്പ് പറയില്ലെന്ന നിലപാടിലാണ് എളമരം കരീമും ബിനോയ് വിശ്വവുമടക്കമുള്ള 12 രാജ്യസഭാ എം.പിമാർ. ആഗസ്റ്റ് 11 ലെ പാർലമെന്ററി നടപടിക്രമങ്ങളുടെ ബുള്ളറ്റിനിൽ പ്രതിഷേധിച്ച 33 അംഗങ്ങളിൽ എളമരം കരീമിന്റെ പേരില്ല, പിന്നെങ്ങനെയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തുവെന്ന് ജോൺ ബ്രിട്ടാസ് എം പിയും ചോദിച്ചു.

പെഗാസസ് ഫോണ്‍ ചോർത്തല്‍ പാർലമെന്‍റ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വർഷകാല സമ്മേളനത്തില്‍ സഭയില്‍ പ്രതിഷേധിച്ചതിനായിരുന്നു നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here