മധുവിന്റെ കഥപറയുന്ന ഹ്രസ്വചിത്രം ‘വിശപ്പിന്’ മികച്ച തിരക്കഥയ്ക്കുള്ള ഇന്ത്യൻ ഫിലിം ഹൗസിന്റെ പുരസ്ക്കാരം

അട്ടപാടിയിലെ മധുവിന്റെ ജീവിത കഥയെ ആസ്പദമാക്കി തയാറാക്കിയ വിശപ്പെന്ന ഷോർട്ട് ഫിലിമിന് മികച്ച തിരക്കഥക്കുള്ള ഇന്ത്യൻ ഫിലിം ഹൗസിന്റെ പുരസ്ക്കാരം.കൊല്ലം സ്വദേശി നവാഗത സംവിധായകൻ അഭിനവ് ശിവനാണ് വിഷപ്പിന് ജീവൻ നൽകിയത്.

കേരളത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിന്റെ ദാരുണമായ കൊലപാതകം. വിശപ്പ്‌ മാറ്റുന്നതിനായി ഒരു ഗതിയും ഇല്ലാതെ ഒരു നേരത്തെ ആഹാരം മോഷ്ടിച്ചതിന്റെ പേരിൽ കപട സദാചാരികളുടെ മർദനം ഏറ്റ് മരണമടഞ്ഞ സംഭവത്തെ ആസ്പദമാക്കിയാണ് നവാഗത സംവിധായകനായ അഭിനവ് ശിവൻ ‘വിശപ്പ്‌’ എന്ന ഹ്രസ്വ ചിത്രം ഒരുക്കിയത്.

പൊതു പ്രവർത്തകർക്കിടയിലെ ചിലർ ചെയ്യുന്ന തെറ്റുകൾ ആ രാഷ്ട്രീയ പാർട്ടിയെയാകെ ബാധിക്കുന്നതിനെ അഭിനവ് ശിവൻ ചോദ്യം ചെയ്യുന്നു. കൊല്ലം സി.വി. എൻ. കളരിയിലെ പി. വി. ശിവകുമാർ ഗുരുക്കളുടെയും സ്വപ്ന ശിവകുമാറിന്റെയും മകനാണ് അഭിനവ്.അടുത്ത ഹ്രസ്വ ചിത്രമായ ‘കൊച്ചുനാടാർ’ സാമൂഹ്യമാധ്യമങളിലുടെ ഉടൻ പുറത്തു വരും.

പാൻ ഇന്ത്യൻ മൂവി തലത്തിൽ ഒരു മുഴുനീളൻ ചലച്ചിത്രം തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് അഭിനവ്.ഇന്ത്യയിലെ പ്രശസ്തരായ നിരവധി അഭിനയതാക്കളും അണിയറ പ്രവർത്തകരും ഇതിൽ പ്രവർത്തിക്കും. ശിവജിത് പദ്മനാഭൻ പ്രധാന വേഷത്തിൽ എത്തും. ഈ ചിത്രം നൂറുദ്ധീൻ ബാവയുടെ ഛായഗ്രഹണത്തിൽ പി. വി. ശിവകുമാർ ഗുരുക്കളും അഭിനവ് ശിവനുമാണ് ചിത്രത്തിന്റെ സംവിധാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here