കർഷക പ്രക്ഷോഭത്തിന് മുന്നിൽ മുട്ടു മടക്കേണ്ടി വന്നതിൽ പ്രതികാര നടപടിയുമായി കേന്ദ്രം

കർഷക പ്രക്ഷോഭത്തിന് മുന്നിൽ മുട്ടു മടക്കേണ്ടി വന്നതിൽ പ്രതികാര നടപടിയുമായി കേന്ദ്രം. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ എണ്ണത്തെക്കുറിച്ചോ കേസിനെക്കുറിച്ചോ വിവരങ്ങളൊന്നും കൈവശമില്ലെന്നും, അതിനാൽ തന്നെ ആർക്കും സാമ്പത്തിക സഹായം നൽകുന്ന പ്രശ്നമില്ലെന്നും സർക്കാർ. ലോക്സഭയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇതോടെ മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

കർഷക പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടമായ 700ൽ അധികം കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും താങ്ങുവിലയിൽ നിയമപരമായ പരിരക്ഷ വേണമെന്നുമുള്ള ആവശ്യങ്ങളിൽ കർഷക സമരം ഇപ്പോഴും തുടരുന്നതിനിടെ ആണ് കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നിലപാട് വ്യക്തമാകുന്നത്.

പ്രതിപക്ഷ എംപിമാരുടെ ചോദ്യത്തിനാണ് പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ എണ്ണത്തെക്കുറിച്ചോ കേസിനെക്കുറിച്ചോ വിവരങ്ങളൊന്നും കൈവശമില്ലെന്നും അതിനാൽ തന്നെ ആർക്കും സാമ്പത്തിക സഹായം നൽകുന്ന പ്രശ്നമില്ലെന്നും സർക്കാർ വ്യക്തമാക്കിയത്.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ് ഇക്കാര്യം സഭയെ അറിയിച്ചത്. ഇതിലൂടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറല്ല എന്നതാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമായിക്കഴിഞ്ഞു.

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ സമീപനത്തിനെതിരെ കർഷകരും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഈ നിലപാട് തുടരുകയാണെങ്കിൽ കർഷക സംഘടനകൾ പ്രതിഷേധം കൂടുതൽ ശക്തമാക്കും. കർഷക സമരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നതിന്റെ പ്രതികാര നടപടി കൂടിയാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News