വാക്സിനേഷൻറെ പ്രാധാന്യം ജനങ്ങളെ അറിയിക്കാൻ കേരളം മുഴുവൻ സഞ്ചരിക്കുകയാണ് രണ്ട് വിദ്യാർഥികൾ. കരുനാഗപ്പള്ളിക്കാരൻ അനന്തപദ്മനാഭനും കൊടുങ്ങല്ലൂര് നിന്നുള്ള അക്ഷധും സൈക്കിളിൽ കേരളം ചുറ്റിയാണ് വാക്സിനേഷൻ ക്യാമ്പയിൻ നടത്തുന്നത്.
വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നവരോട് അനന്തപദ്മനാഭനും അക്ഷധിനും ചിലത് പറയാനുണ്ട്. ഇരുപതും പതിനെട്ടും വയസുള്ള രണ്ട് വിദ്യാർഥികൾ വാക്സിനെടുക്കേണ്ട ആവശ്യതയെകുറിച്ച് സംസാരിക്കാനാണ് നാട് ചുറ്റുന്നത്.വെറുമൊരു സൈക്കിൾ യാത്രയ്ക്ക് അപ്പുറം ഒരു നാടിന് വേണ്ടിയുള്ള യാത്ര കൂടിയാണിത്.
വാക്സിനെടുക്കാൻ പേടിക്കുന്നവരെ,മരിച്ചുപോകുമോ എന്ന് ഭയക്കുന്നവരെ വരെ യാത്രയിൽ കണ്ടു.എല്ലാവരോടും സംസാരിച്ച് പ്രശ്നങ്ങൾ കേട്ട്..ബോധവത്കരിക്കാൻ കഴിഞ്ഞതായി കുട്ടികൾ തന്നെ പറയുന്നു.
കൊടുങ്ങല്ലൂരുകാരൻ അക്ഷധിനെയും കരുനാഗപ്പള്ളിയിൽ നിന്നുള്ള അനന്തപദ്മനാഭനെയും ഒരുമിപ്പിക്കുന്നത് സൈക്കിൾ യാത്രയോടുള്ള പ്രിയമാണ്.വിദ്യാർത്ഥികളായ ഇരുവരും നാടിന് വേണ്ടി നന്മ ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്താണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്.ഇതുവരെ ഏഴ് ജില്ലകൾ പിന്നിട്ടു. അനുഭവങ്ങൾ തന്ന പാഠവുമായി വീണ്ടും സഞ്ചരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.