ഇവിടെ നമ്മെ തഴുകിപ്പോകുന്ന കാറ്റിനുണ്ട് ഔഷധക്കൂട്ടുകളുടെ സുഗന്ധം; പത്തനംതിട്ടയിലുണ്ട് ഒരു ‘മരുന്ന് വീട്’

പലതരം വീടുകൾ നാം കണ്ടിട്ടുണ്ട്. മണ്ണ് കൊണ്ടുള്ള വീടും നമുക്ക് പുതുമയല്ല. എന്നാൽ ഒരു മരുന്ന് വീടിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. മണ്ണ് കൊണ്ടുണ്ടാക്കിയ ഒരു മരുന്ന് വീട്. ഇപ്പോഴേ അതിശയിക്കണ്ട, വീടിന്റെ വിശേഷങ്ങൾ കേട്ടാൽ നിങ്ങൾ ഇനിയും അമ്പരക്കും. പത്തനംതിട്ടയിലെ തുവയൂരിലാണ് ഒട്ടേറെ അപൂർവ്വതകൾ നിറച്ചുള്ള വീട് ഒരുങ്ങിയിട്ടുള്ളത്. നൂറിലധികം ഔഷധക്കൂട്ടുകൾ ഉപയോഗിച്ചാണ് ഈ വീടിൻ്റെ നിർമാണം.

ഈ വീട്ടിലെത്തിയാൽ നമ്മെ തഴുകി പോകുന്ന കാറ്റിൻ്റെ സുഗന്ധം ഒന്നു വേറെ തന്നെയാണ്. ആരെയും ആകർഷിക്കുന്ന വീട് നിർമ്മിച്ചിരിക്കുന്നതാകട്ടെ മണ്ണും 100 ലധികം
ഔഷധക്കൂട്ടുകൾ ചേർത്തുമാണ്. പൂർണമായും മണ്ണു കുഴച്ച് കട്ടയാക്കിയാണ്‌ നിർമാണം.

വരാൽ പശ, ചുണ്ണാമ്പു വള്ളി, കുളമാവിൻ്റെ തോൽ എന്നിവ ഔഷധക്കൂട്ടുകൾക്കൊപ്പം അരച്ചുചേർത്തതോടെ വീടിന് ഉറപ്പുമേറി. തണുപ്പേകാൻ 100 കിലോയോളം വരുന്ന രാമച്ചവും കുഴച്ചു ചേർത്തിട്ടുണ്ട്. കാറ്റാണ് വീടിൻ്റെ ആകർഷണം. എന്നാൽ ഇവിടം വൈദ്യുതീകരിച്ചിട്ടില്ല.

കാഞ്ഞിരമരത്തിൻ്റെ തടി ഉപയോഗിച്ചുള്ള കട്ടിൽ ആണ് ഇരിക്കാനായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ എല്ലാ കൂട്ടുകളും ചേർന്നതോടെ വീടിന് മനോഹരമായ ഒരു പേരും ശില്പി നൽകി. ‘മൃൺമയം’.ശിലാ സന്തോഷാണ് മരുന്ന് വീടിൻ്റെ ശിൽപി. വീടിനു ചുറ്റുമായി ഔഷധത്തോട്ടം കൂടി ഉടൻ ഒരുങ്ങും. അറിഞ്ഞും കേട്ടും മരുന്ന് വീട് സന്ദർശിക്കാനായി ഇതിനോടകം തന്നെ നിരവധിപ്പേരാണ് ഇവിടേക്കെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News