റെയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനായി ത്രികക്ഷി കരാര്‍ ഒപ്പിടാൻ മന്ത്രിസഭാ യോഗ തീരുമാനം

സംസ്ഥാനത്തെ റെയിൽ മേൽപ്പാല നിർമ്മാണത്തിനായി ത്രികക്ഷി കരാർ ഒപ്പിടാൻ മന്ത്രിസഭാ യോഗ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിലാകും കരാർ. കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ നിശ്ചയിച്ചു.

സംസ്ഥാനത്ത് 428 ലെവൽ ക്രോസുകളാണുള്ളത്. അതിൽ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവൽ ക്രോസുകളുടെ എണ്ണം കുറച്ച് ഓവർ ബ്രിഡ്ജുകളും അണ്ടർ ബ്രിഡ്ജുകളും നിർമ്മിക്കുന്നതിനാണ് ധാരണാപത്രം. ഇതിൻറെ ഭാഗമായി ഏറ്റെടുക്കേണ്ട മേൽപ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും പട്ടിക പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കൈമാറാനാണ് തീരുമാനം.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മന്ത്രിസഭാ യോഗത്തിൽ നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപയായിരിക്കും.

അനുവദനീയമായ ഡി.എ, എച്ച്.ആർ.എ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ് കാലയളവിൽ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കൺസോളിഡേറ്റഡ് തുകയായി അനുവദിക്കും. മുൻ സർവ്വീസിൽ നിന്നും കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതൽ അത് അനുവദിക്കും.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ അറക്കളം വില്ലേജിൽ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മലയരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ 2021-2022 അധ്യയന വർഷം പുതിയ എയ്ഡഡ് കോളേജ് തുടങ്ങുന്നതിന് അനുമതി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രൈബൽ ആർട്സ് & സയൻസ് കോളേജ്, നാടുകാണി എന്ന പേരിലാവും കോളേജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News