‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ ; എച്ച്.ഐ.വി വിമുക്തമായ സമൂഹം സാധ്യമാക്കാം

ഇന്ന് ലോക എയ്ഡ്സ് ദിനം. 2025 ആകുന്നതോടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കണമെന്ന നിശ്ചയദാർഢ്യവുമായാണ് കേരളം മുന്നോട്ടു പോകുന്നത്.

ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് എച്ച്.ഐ.വി വിമുക്തമായ സമൂഹം സാധ്യമാക്കാം. അതിനാവശ്യമായ അവബോധം സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം;

ഇന്ന് ലോക എയ്ഡ്സ് ദിനം. 2025 ആകുന്നതോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കണമെന്ന നിശ്ചയദാർഢ്യവുമായാണ് കേരളം മുന്നോട്ടു പോകുന്നത്. ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും.

ഒക്‌ടോബർ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മുതിർന്നവരിലെ എച്ച്.ഐ.വി വ്യാപനത്തോത് .08 ശതമാനമാണെങ്കിൽ ദേശീയതലത്തിൽ ഇത് .22 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എച്ച്.ഐ.വി വ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കിയും എല്ലാ എച്ച്.ഐ.വി ബാധിതരേയും കണ്ടെത്തി മതിയായ ചികിത്സയും പരിചരണവും നൽകിയും ഈയൊരു ലക്ഷ്യത്തിലെത്താൻ നമുക്ക് കഴിയും. അതിനാവശ്യമായ പുതിയ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.

അതിൻ്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

‘അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം ഉയർത്തിപ്പിടിച്ച് എച്ച്.ഐ.വി വിമുക്തമായ സമൂഹം സാധ്യമാക്കാം. അതിനാവശ്യമായ അവബോധം സൃഷ്ടിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News