അട്ടപ്പാടിയിലേക്ക് കൂടുതൽ ആംബുലൻസുകൾ അനുവദിക്കാൻ തീരുമാനം

അട്ടപ്പാടിയിലേക്ക് കൂടുതൽ ആംബുലൻസുകൾ അനുവദിക്കാൻ തീരുമാനമായി. പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് ധനവകുപ്പിന്റെ പ്രത്യേകാനുമതി നൽകാനും മന്ത്രിതല യോഗം തീരുമാനിച്ചു. അട്ടപ്പാടിയിലെ ആരോഗ്യമേഖലയിലെ പ്രശ്ന പരിഹാരത്തിനായി ഈ മാസം നാലിന് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. യോഗത്തിൽ അട്ടപ്പാടിയിലേക്ക് കൂടുതൽ ആംബുലൻസുകൾ അനുവദിക്കാൻ തീരുമാനിച്ചു. പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് ധനവകുപ്പ് പ്രത്യേക അനുമതിയും നൽകി.

ആദിവാസികൾക്ക് നിലിവൽ നൽകിയിരുന്നത് ഗോതമ്പാണ്. ഇതിന് പകരം ഇനി മുതൽ ആട്ട നൽകും. അട്ടപ്പാടി സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥരെ തദ്ദേശീയമായി വിന്യസിക്കാനും തീരുമാനിച്ചു. മദ്യവർജന ബോധവൽക്കരണവും ശക്തമാക്കും.

ആദിവാസി മേഖലയിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും. ഇതിനായി ഈ മാസം 4-ന് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
മന്ത്രി കെ രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ മന്ത്രിമാരായ എം വി ഗോവിന്ദൻ,കെഎൻ ബാലഗോപാൽ, ജി ആർ അനിൽ, വീണ ജോർജ് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here