രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

രാജ്യസഭാ എംപിമാരെ ചട്ടവിരുദ്ധമായി സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ ധർണയും നടത്തി.

ചട്ടവിരുദ്ധമായി 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്.രാവിലെ 10 മണിയോടെ പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.

പിന്നാലെ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ധർണ ഇരുന്നു.രാജ്യസഭയ്ക്കകത്തും വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിരവധി തവണ രാജ്യസഭ നിർത്തിവെച്ചു.

അതേസമയം, ജനാധിപത്യ വിരുദ്ധമായ രീതിയിൽ സഭാ ചട്ടങ്ങൾ ലംഖിക്കുന്നതിരെ പ്രതിഷേധ ധർണ തുടരുമെന്നും, ടിആർഎസ് ഉൾപ്പെടെ പ്രതിപക്ഷത്തിനൊപ്പം വന്നതോടെ സഭയിൽ ബിജെപിയ്ക്ക് അടിപതറുന്നുവെന്നും എളമരം കരിം എംപി ചൂണ്ടിക്കാട്ടി.

എളമരം കരിമിന്റെ പ്രസ്ഥാനവും എളമരം കരീം എന്ന പേരും ബിജെപിക്ക് പ്രശ്നമാണെന്നും അതിനാലാണ് സസ്‌പെൻഷനെന്നും, മാപ്പ് പറയേണ്ടത് ബിജെപിയാണെന്നും ജനങ്ങൾ ബിജെപിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്നും ബിനോയ് വിശ്വം എംപി വ്യക്തമാക്കി. സസ്പെന്ഷൻ നടപടി പിൻവലിച്ചില്ലങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം തുടരാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here