കേരളത്തിലെ വികസന പ്രവർത്തനങ്ങൾ തകർക്കാനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണം; ആരിഫ് എംപി

കേരളം രാജ്യത്തിന്റെ തന്നെ ഒരു സംസ്ഥാനമായി കണക്കാക്കണമെന്നും കേരളത്തിലെ വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്നും, കേരളത്തിന് ആവശ്യമായ സഹായം നൽകണമെന്ന് ശൂന്യവേളയിൽ ലോക്സഭയിൽ എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ നാല് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന സിൽവർ ലൈൻ പദ്ധതി നിർമ്മാണം സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പങ്കാളിത്തത്തോടെ എന്ന തത്വത്തിലുള്ള ധാരണയിൽനിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുകയും ഈ പദ്ധതിക്കു ആവശ്യമായ സാമ്പത്തിക ഉറപ്പ് നൽകാതിരിക്കുകയും ചെയ്തത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ്, ഇതുപോലെയാണ് ശബരിമല എയർപോർട്ട്, തിരുവനന്തപുരം- ചെങ്ങന്നൂർ സബ് അർബൻ ഹൈവേ, കോഴിക്കോട് കണ്ണൂർ എയർപോർട്ട് കളുടെ വികസനപ്രവർത്തനങ്ങൾ, ആരോഗ്യമേഖലയിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് തുടങ്ങിയ പദ്ധതികൾക്ക് കേന്ദ്രസർക്കാർ തടസ്സം സൃഷ്ടിക്കുന്നതെന്നും എം പി കൂട്ടിച്ചേർത്തു.

കേരളത്തെ ആധുനികവത്കരിച്ച് ഒരു മെച്ചപ്പെട്ട സംസ്ഥാനമായി മാറ്റാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തകർക്കാൻ ശ്രമിക്കുന്ന നടപടിയിൽ നിന്നും നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് എ എം ആരിഫ് എം പി ലോക്സഭയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel