എസ് സി -എസ് ടി വിഭാഗത്തിനും, വനിതകൾക്കും സിനിമ നിർമ്മിക്കാൻ കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കെഎസ്എഫ്ഡിസി

പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർക്കും വനിതകൾക്കും സിനിമ നിർമ്മിക്കാൻ കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കെ എസ് എഫ് ഡി സി. ഒരു ചിത്രത്തിന്ന് ഒന്നര കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ആദ്യമായി വനിതകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന നൂതനമായ പദ്ധതി നടപ്പിലാക്കിയത്. കേരള സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് രണ്ടു വനിതാ സംവിധായകര്‍ക്ക് കെ എസ് എഫ് ഡി സി വഴി സിനിമാ നിര്‍മ്മാണത്തിനായിയുള്ള പദ്ധതി വിഭാവനം ചെയ്തിരുന്നത്. ക്യാമറയ്ക്ക് പിന്നിലെ സ്ത്രീ സാന്നിധ്യം വിരളമാണ് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പദ്ധതി ആവിഷ്കരിക്കുവാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്.

വനിതാ സംവിധാനത്തിലുള്ള സിനിമയെന്ന പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണവും പദ്ധതി പ്രകാരം നിർമ്മിക്കപ്പെട്ട ചിത്രങ്ങളുടെ വിജയവും കണക്കിലെടുത്താണ് വരും വർഷങ്ങളിലും ഈ പദ്ധതി തുടരാൻ തീരുമാനിച്ചത് എന്ന് സംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

അതേസമയം, ചലച്ചിത്ര രംഗത്ത് പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന വ്യക്തികളുടെ സാന്നിധ്യം കുറവായതുകൊണ്ട് ഈ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ രണ്ട് സിനിമകൾ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.തിരഞ്ഞെടുത്ത ചിത്രങ്ങളുടെ നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here