ഇനി മുതല്‍ ‘തല’ എന്ന് വിളിക്കരുത്; ‘അജിത് കുമാര്‍’ എന്നോ ‘എ.കെ’ എന്നോ മാത്രം മതിയെന്നും അജിത്

ഇനി മുതല്‍ ‘തല’ എന്ന് വിളിക്കരുത്; ‘അജിത് കുമാര്‍’ എന്നോ ‘എ.കെ’ എന്നോ മാത്രം മതിയെന്നും അജിത്

തമിഴിലെ സൂപ്പര്‍ താരമായ അജിത്ത് തല എന്ന പേരിലാണ് തമിഴകത്ത് അറിയപ്പെടുന്നത് . ആരാധകര്‍ തല എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ പുതിയ ചിത്രമായ ‘വാലിമൈ’ക്ക് കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.അജിത് നായകനായ വാലിമൈ 2022 പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്.

2001-ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തിലൂടെയാണ് അജിത്തിന് തല എന്ന വിളിപ്പേര് ലഭിച്ചത്.കഴിഞ്ഞ ഇരുപത് വര്‍ഷമായി അജിത്തിനെ തല എന്നാണ് ആരാധകര്‍ അഭിസംബോധന ചെയ്യുന്നത്.
എന്നാല്‍ തന്നെ ഇനി മുതല്‍ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് അജിത്. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് തന്നെ ഇനി മുതല്‍ തല എന്ന് അഭിസംബോധന ചെയ്യരുതെന്ന് അജിത് അഭ്യര്‍ത്ഥിച്ചത്.

ഇനി മുതല്‍ ‘അജിത് കുമാര്‍’ എന്നോ ‘എ.കെ’ എന്നോ മാത്രം പരാമര്‍ശിക്കണമെന്നും ‘തല’ എന്ന് വിളിക്കരുതെന്നുമാണ് കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.നേരത്തെ തന്റെ ആരാധക സംഘം അജിത് പിരിച്ചുവിട്ടിരുന്നു.

സുരേഷ് ചന്ദ്രയുടെ ട്വിറ്ററിലൂടെയാണ് അജിത് ഇക്കാര്യം ഏവരെയും അറിയിച്ചിരിക്കുന്നത്.

എച്ച് വിനോദാണ് വാലിമൈ സംവിധാനം ചെയ്യുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച വാലിമൈയില്‍ ബോളിവുഡ് താരം ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News