ഒമൈക്രോൺ വ്യാപകം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി രാജ്യം

വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്‌സിൻ വിതരണം ചെയ്യുന്നത് പരിഗണനയിൽ. പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കും

ഒമൈക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിലാണ്, പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിന്റെ മൂന്നാം ഡോസ് നൽകണമെന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നത്.
പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കുംമെന്നാണ് സൂചനകൾ. വിഷയത്തിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ആരോഗ്യമന്ത്രാലയമാണ്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റർ ഡോസ് സഹായകരമാവും.

ഒമൈക്രോണിനെ നേരിടാൻ മൂന്നാംഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന നിലവിൽ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഡിസംബർ ഏഴിന് ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒയുടെ ഉപദേശകസമിതി യോഗംചേരുന്നുണ്ട്.

അതേസമയം, വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ആറോളം പേർക്ക് കൊവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. റിസ്ക് പട്ടികയിലുള്ള വിദേശ രാജ്യത്ത് നിന്നും മഹരാഷ്ട്രയിലേക്ക് എത്തിച്ചേരുന്ന യാത്രക്കാർ 7 ദിവസം നിർബന്ധ ക്വാറന്റീനിൽ പോകണമെന്നും ക്വാറന്റൈനിന്റെ 2,4,7 ദിവസങ്ങളിൽ ആർ ടി പി സി ആർ ടെസ്റ്റ്‌ നടത്തണമെന്നും മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News