ഒമൈക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച്ആരോഗ്യവകുപ്പ്.
ഒമൈക്രോണിന്റെ ഉത്ഭവം ആഫ്രിക്കയിലാണെന്ന് കരുതി ലോകരാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.
നവംബര്‍ 19,23 തീയ്യതികളില്‍ നടത്തിയ പരിശോധനയിലാണ് ഒമൈക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് അറിയിച്ചു.ആഫ്രിക്കയില്‍ ഒമൈക്രോണ്‍ കണ്ടെത്തുന്നതിന് മുന്നെ എങ്ങനെയാണ് യൂറോപ്പില്‍ അസുഖം എത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.വിദേശത്ത് പോവുകയോ നാട്ടില്‍ മാറ്റാരുമായി സമ്പര്‍ക്കമില്ലാതിരുന്ന യുവാവിന് ജര്‍മനിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു
രോഗം സ്ഥിരീകരിച്ചവര്‍ ഒരു ലക്ഷണവും ഇല്ലാത്തവരോ അല്ലെങ്കില്‍ ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരോ ആയിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചിരുന്നു.ലാ റിയൂനിയന്‍ ദ്വീപിലും സ്‌കോട്ട്‌ലന്‍ഡിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജർമ്മനിയിലും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും കൊറോണ വൈറസ് കേസുകളിൽ കുതിച്ചുചാട്ടമുണ്ടായ സമയത്താണ് പുതിയ വേരിയന്റ് കണ്ടെത്തിയത്.അതിവേഗം പടരുന്ന ഒമൈക്രോണ്‍ ഡെൽറ്റയെക്കാള്‍ അപകടകാരിയായിരിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ജാഗ്രത പാലിക്കുന്നുണ്ട്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലയില്‍ നിന്നുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ തീരുമാനമെടുത്തു. ഇത് ഓഹരി വിപണിയില്‍ വലിയ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here