ഈ രക്തഗ്രൂപ്പുകാരിൽ കൊവിഡ് വേഗം എത്തുന്നോ ?

എ, ബി, ആർഎച്ച് പോസിറ്റീവ് എന്നീ രക്തഗ്രൂപ്പുകളിലുള്ളവർ കൊവിഡ് -19 അണുബാധയ്ക്ക് കൂടുതൽ വിധേയരാവുന്നുവെന്നും എന്നാൽ ഒ, എബി, ആർഎച്ച് നെഗറ്റീവ് എന്നീ രക്തഗ്രൂപ്പുകളിൽ അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നും പഠനം.ഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ ഫലം.

നവംബർ 21 ലെ ഫ്രണ്ടിയേഴ്‌സ് ഇൻ സെല്ലുലാർ ആൻഡ് ഇൻഫെക്ഷൻ മൈക്രോബയോളജിയുടെ പുതിയ ലക്കത്തിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2020 ഏപ്രിൽ 8 മുതൽ 2020 ഒക്ടോബർ 4 വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 2,586 കൊവിഡ്-19 പോസിറ്റീവ് രോഗികളിലാണ് പഠനം നടത്തിയത്.

ഈ പഠനത്തിൽ എ,ബി,ഒ, ആർഎച്ച് രക്തഗ്രൂപ്പുകൾക്ക് കൊവിഡ്-19 രോഗബാധ, രോഗനിർണയം, വീണ്ടെടുക്കൽ സമയം, മരണനിരക്ക് എന്നിവയുമായുള്ള ബന്ധത്തെക്കുക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചു,ബി രക്തഗ്രൂപ്പുള്ള സ്ത്രീകളേക്കാൾ ബി രക്തഗ്രൂപ്പുള്ള പുരുഷ രോഗികൾക്ക് കൊവിഡ്-19 വരാനുള്ള സാധ്യത കൂടുതലാണെന്നും, എബി രക്തഗ്രൂപ്പ്ള്ള 60 വയസ്സുള്ള രോഗികളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഞങ്ങൾ കണ്ടെത്തി,” ഗവേഷണ വകുപ്പിലെ കൺസൾട്ടന്റ് ഡോ രശ്മി റാണ പറഞ്ഞു.

രക്തഗ്രൂപ്പുകളും രോഗത്തിൻറെ തീവ്രതയും മരണനിരക്കും തമ്മിൽ യാതൊരു ബന്ധവും അവർ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. A, Rh+ എന്നീ രക്തഗ്രൂപ്പുകൾ കൂടുതൽ കാലം ആരോഗ്യം വീണ്ടെടുക്കാൻ എടുക്കുമ്പോൾ O, Rh- എന്നീ രക്തഗ്രൂപ്പുകൾ ആരോഗ്യം പെട്ടെന്ന് വീണ്ടെടുക്കുകയും ചെയ്യുന്നു എന്നും പഠനം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News