പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ അടിത്തറയേകാൻ പി ഡബ്ല്യൂ ഡി മിഷൻ ടീം രൂപികരിച്ചു; മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.

പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ അടിത്തറയേകാൻ പി ഡബ്ല്യൂ ഡി മിഷൻ ടീം രൂപികരിച്ചു നാലാം തീയതി മുതൽ ഡി എൽ പി ബോർഡുകൾ റോഡിൽ സ്ഥാപിക്കുകയാണ്. കേരളത്തിലെ പൊതുമരാമത്ത് പ്രവൃത്തികളില്‍ കാതലായ മാറ്റമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ അടിത്തറയേകി പ്രവൃത്തികളെ കൂടുതല്‍ വേഗതയില്‍ മുന്നോട്ടു നയിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി മിഷൻ പി ഡബ്ല്യൂ ഡി എന്ന ദൗത്യത്തിന് തന്നെ വകുപ്പ് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കര്‍മ്മപദ്ധതി ഉണ്ടാക്കി നടപ്പാക്കുക, ജനങ്ങളെ വകുപ്പുമായി കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുക ഇതാണ് മിഷന്‍ പി ഡബ്ല്യു ഡി യുടെ ലക്ഷ്യം. ഇതിനായി സംസ്ഥാന തലത്തില്‍ ഒരു മിഷന്‍ ടീമിനു തന്നെ രൂപം നല്‍കി.

സെക്രട്ടറി, വകുപ്പ് ജോ. സെക്രട്ടറി, ആര്‍ബിഡിസികെ എം ഡി, വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാര്‍, മന്ത്രി എന്നിവര്‍ ഉള്‍പ്പെട്ടതാണ് മിഷന്‍ ടീം.രണ്ടാഴ്ചയിലൊരിക്കല്‍ മിഷന്‍ ടീം യോഗം ചേരും.ഈ യോഗത്തിലാണ് വകുപ്പിലെ പ്രധാന ചുവടുവെപ്പുകളെ സംബന്ധിച്ച് തീരുമാനമെടുക്കുക.

അതേസമയം, റോഡുകളുമായി ബന്ധപ്പെട്ട് ജനങ്ങളോട് സംവദിക്കാന്‍ വ്യത്യസ്തങ്ങളായ വേദികള്‍ ഒരുക്കിയിരുന്നു കഴിഞ്ഞ ആറു മാസത്തിനിടയില്‍ 80 പ്രവൃത്തി കേന്ദ്രങ്ങൾ നേരിൽ കണ്ടു.

ഓരോ പ്രവൃത്തിയിലേയും പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാനും താഴെക്കിടയിലെ പൊതുമരാമത്ത് പ്രവൃത്തിയുടെ രീതി പഠിക്കാനും അത് വലിയ തരത്തില്‍ സഹായിക്കുന്നുണ്ട്.

എം എല്‍ മാരുമായുള്ള യോഗങ്ങള്‍, നേരിട്ട് ജനങ്ങള്‍ പറയുന്നത്, റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടി, പി ഡബ്ല്യു ഡി ഫോര്‍ യു മൊബൈല്‍ ആപ്പ് , പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെല്‍ , സോഷ്യല്‍ മീഡിയാ സംവിധാനങ്ങള്‍ വഴി ലഭിച്ച നിര്‍ദ്ദേശങ്ങള്‍ എന്നിവ അനലൈസ് ചെയ്യുമ്പോള്‍ റോഡ് നിര്‍മ്മാണം, പരിപാലനം തുടങ്ങിയവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നു വന്നത്.

ഇത്തരം നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ റോഡ് പരിപാലനത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ വകുപ്പ് തീരുമാനിച്ചു. ഇതിനായി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങളും ആവിഷ്ക്കരിച്ചിട്ടുണ്ട്.

റോഡുകളുടെ അറ്റകുറ്റപ്പണിയാണ് ആദ്യം ചെയ്യേണ്ടത്. അറ്റകുറ്റപ്പണിക്ക് ഇതുവരെ 273.41 കോടി രൂപ അനുവദിച്ചതായും ഡി എല്‍ പി യിലുള്ള റോഡുകളുടെ പരിപാലനം സംബന്ധിച്ച കാര്യം അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ അറിയണം. ഇതിന്റെ ആദ്യഘട്ടമായി ഡി എല്‍ പി റോഡുകള്‍ എല്ലാം കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News