ജലനിരപ്പ് ഉയർന്നു തന്നെ ; മുല്ലപ്പെരിയാറിന്റെ മൂന്നാമത്തെ ഷട്ടർ ഉയർത്തി

ജലനിരപ്പ് 142 അടിയിലെത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടർ വീണ്ടും ഉയർത്തി.
30 സെ.മീറ്റർ ഉയർത്തി സെക്കൻ്റിൽ 420 ഘനയടി ജലം പുറത്തു വിടുന്നുണ്ട്.

അതേസമയം, ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ കഴിഞ്ഞ ദിവസം പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹ​ചര്യം നേരിടാൻ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News