മസ്ജിദുകളിൽ എല്ലാ പാർട്ടിക്കാരുമുണ്ടാകും, ആരാധനാലയങ്ങൾ രാഷ്ടീയ വേദിയാക്കാൻ പാടില്ല ; ഡോ. അബ്ദുൾ ഹക്കീം അസ്ഹരി

ആരാധനാലയങ്ങൾ രാഷ്ടീയ വേദിയാക്കാൻ പാടില്ലെന്ന് കാന്തപുരം വിഭാഗം. രാഷ്ട്രീയ നിലപാട് പ്രഖ്യാപനം അരക്ഷിതാവസ്ഥയും അസമാധാനവും ഉണ്ടാക്കുമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൾ ഹക്കീം അസ്ഹരി.

പവിത്രത കാത്തു സൂക്ഷിക്കേണ്ട ഇടമാണ് പള്ളിയെന്നും കേരള മുസ്ലീം ജമാ അത്ത് പള്ളികളിൽ ഇത്തരമൊരു നടപടിയും ഉണ്ടാവില്ലെന്നും അബ്ദുൾ ഹക്കീം അസ്ഹരി കൈരളി ന്യൂസിനോട് പറഞ്ഞു.

മുസ്ലീം പള്ളികൾ രാഷ്ടീയ വേദിയാക്കാനുള്ള ലീഗ് നിലപാടിനെതിരെ കടുത്ത വിമർശനവുമായാണ് കാന്തപുരം വിഭാഗം രംഗത്ത് വന്നത്. മസ്ജിദുകളിൽ എല്ലാ പാർട്ടിക്കാരുമുണ്ടാകും. ഒരു വിഭാഗത്തിൻ്റെ രാഷ്ട്രീയ സംരക്ഷണത്തിന് വേദിയായാൽ അത് ദുരുപയോഗം ചെയ്യപ്പെടും. പവിത്രത കാത്തു സൂക്ഷിക്കേണ്ട ഇടമാണ് പള്ളികൾ. രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിന്റെ ഇടമായാൽ സമൂഹത്തിൽ അരക്ഷിതാവസ്ഥയും അസമാധാനവും ഉണ്ടാക്കുമെന്ന് എസ് വൈ എസ്‌ സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു.

അതേസമയം, വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ കാന്തപുരം വിഭാഗം സ്വാഗതം ചെയ്തിരുന്നു. വെള്ളിയാഴ്ച ജുമ നമസ്ക്കാരത്തിന് ശേഷം പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള ലീഗ് തീരുമാനത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here