പള്ളികൾ രാഷ്ട്രീയ പ്രചരണ വേദിയാകുന്നത് തീക്കൊള്ളികൊണ്ട് തല ചൊറിയൽ പോലെ; സിപിഐഎം

മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചരണം നടത്താനുള്ള ലീഗിൻറെ ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് സിപിഐഎം. ഇത് വർഗീയ ചേരിതിരിവും മത ധ്രുവീകരണത്തിനും ഇടയാക്കുമെന്നും സംഘപരിവാറിനെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രചരണം നടത്താൻ ഇത് ഊർജം നൽകുമെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു

പള്ളികൾ രാഷ്ട്രീയ പ്രചരണ വേദിയാകുന്നത് തീക്കൊള്ളികൊണ്ട് തല ചൊറിയൽ പോലെയാണ്.മുസ്‍ലീം ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നും മത സംഘടനയല്ലെന്നും സിപിഐ എം ഓർമിപ്പിച്ചു.നാളെ ബിജെപി ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ വേദി ആക്കിയാൽ ലീഗ് എന്തുപറയുമെന്നും സിപിഐഎം ചോദിച്ചു.

വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുന്നുവെന്നും ലീഗിൻറെ ആഹ്വാനത്തെ പറ്റി കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സിപിഐഎം .

വർഗീയ ചേരിതിരിവ് അനുമതി രൂപീകരണത്തിനും ഇടയാക്കുന്ന നീക്കം അത്യന്തം അപകടകരമാണ്.ലീഗ് നീക്കം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംഘപരിവാറിന് രാഷ്ട്രീയ പ്രചരണം നടത്താൻ ഊർജം നൽകും. മുസ്‌ലിംലീഗിനെ സങ്കുചിത വർഗീയ നിലപാടാണ് ഇതിലൂടെ തെളിയുന്നത്.

രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള നീക്കം വിശ്വാസികൾ അംഗീകരിക്കില്ല.ലീഗ് നീക്കം സർക്കാറിനെതിരെ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണെന്നും സിപിഐഎം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News