നൈപുണ്യപരിശീലനത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ ‘അസാപി’ലൂടെ നടപ്പാക്കും; ആർ ബിന്ദു

നൈപുണ്യ പരിശീലനരംഗത്ത് കാലാനുസൃതമായ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിനു നേതൃത്വം നൽകാൻ അസാപിന് സാധിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ നൈപുണ്യവികസന കമ്പനിയായ ‘അസാപ് കേരള’ തുടക്കം കുറിക്കുന്ന അസാപ് സെൽ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ആർ ബിന്ദു.

വ്യവസായ വിപ്ലവത്തിന്റെ നാലാംഘട്ടത്തിലെത്തിയ നാം പുതുതലമുറയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും പോലുള്ള നവീനവിഷയങ്ങളിൽ വൈദഗ്ദ്ധ്യം നേടാൻ പ്രാപ്തരാക്കണമെന്നും മന്ത്രി പറഞ്ഞു.

അസാപ് കേരളയിലൂടെ ഇരുന്നൂറിലധികം വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് നൽകിയ യു.എസ്.ടിയെ ചടങ്ങിൽ അനുമോദിച്ചു. അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ ഉഷാ ടൈറ്റസ് അധ്യക്ഷത വഹിച്ചു. യു.എസ്.ടി ടാലന്റ് ഗ്ലോബൽ ഹെഡ് കവിത കുറുപ്പ്, എ പി ജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എന്നിവർ പങ്കെടുത്തു. അസാപ് കേരള കരിക്കുലം ഡിവിഷൻ ഹെഡ് ഡോ. അനേജ് സോമരാജ് സ്വാഗതവും അസാപ് കേരള ബിസിനസ് ഡെവലപ്മെന്റ് ഹെഡ് ടി വി വിനോദ് നന്ദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here