സംഘപരിവാർ ഭീഷണി; മുനവ്വർ ഫറൂഖിയ്ക്ക് പിന്നാലെ കുനാൽ കമ്രയുടെ പരിപാടിയും റദ്ദാക്കി

മുനവ്വർ ഫറൂഖിയ്ക്ക് പിന്നാലെ കുനാൽ കമ്രയുടെ പരിപാടിയും റദ്ദാക്കി. സംഘപരിവാർ ഭീഷണിയെത്തുടർന്ന് ബെംഗളുരു നഗരത്തിൽ താൻ നടത്താനിരുന്ന 20 ഷോകൾ റദ്ദാക്കപ്പെട്ടുവെന്ന് സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര അറിയിച്ചു.

താൻ പരിപാടി നടത്തിയാൽ അത് നടന്ന സ്ഥലം എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് വേദികളുടെ ഉടമകൾക്ക് ഭീഷണി ലഭിച്ചതായും നിരവധിപ്പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയങ്ങളിൽപ്പോലും ആകെ 45 പേർക്ക് ഇരിക്കാനുള്ള അനുമതി പൊലീസ് നിഷേധിച്ചതായും കുനാൽ കമ്ര ട്വീറ്റ് ചെയ്തു.

”പുതിയ കൊവിഡ് പ്രോട്ടോക്കോളും ചട്ടങ്ങളുമാണ് ഇപ്പോഴുള്ളതെന്ന് തോന്നുന്നു. എന്നെക്കണ്ടാൽ ഇപ്പോൾ പുതിയ വൈറസ് വകഭേദം പോലെയുണ്ട് എന്നതുകൊണ്ടാവാം”, പരിഹാസച്ചുവയോടെ കുനാൽ കമ്ര തന്‍റെ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, സംഘപരിവാര്‍ സംഘടനകളുടെ നിരന്തരമായ ഭീഷണികള്‍ക്ക് പിന്നാലെ സ്റ്റാന്‍ഡ് അപ് കോമഡി കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് മുനവ്വര്‍ ഫാറൂഖി പ്രഖ്യാപിച്ചിരുന്നു. വിദ്വേഷം ജയിക്കുകയും കലാകാരന്‍ തോല്‍ക്കുകയും ചെയ്യ്തുവെന്നാണ് മുനവര്‍ പ്രതികരിച്ചത്. ബെംഗളൂരുവില്‍ നടത്തേണ്ടിയിരുന്ന പരിപാടി ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് മുനവ്വര്‍ ഫാറൂഖിയുടെ പ്രതികരണം. ‘വിദ്വേഷം വിജയിച്ചു, കലാകാരന്‍ തോറ്റു. എനിക്കു മതിയായി. വിട’ മുനവ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 12 പരിപാടികളാണ് ഭീഷണി മൂലം മുനവ്വറിന് റദ്ദാക്കേണ്ടി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News