
കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതി.പെട്രാളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി യുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നതിന് മതിയായ കാരണം വേണം.
മഹാമാരി ഒരു കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി.ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം വിശദീകരണം നൽകാന്‍ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നല്‍കി.
പെടോളും ഡീസലും ജിഎസ് ടി യിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് തേടിയിരുന്നു.
നാൽപ്പത്തഞ്ചാം ജി എസ് ടി കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്തങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങളെ ഉൾപ്പെടുത്തിയാൽ വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മഹാമാരിക്കാലത്ത് ഇത്തരമൊരു തീരുമാനമെടുക്കുന്നത് ഉചിതമാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഇതെത്തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ പരാമർശം.എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നതിന് ചര്‍ച്ചയും മതിയായ കാരണങ്ങളും വേണമെന്ന് കോടതി പറഞ്ഞു.
മഹാമാരി ഒരു കാരണമായി ചൂണ്ടിക്കാട്ടാനാവില്ല.കൊവിഡ് കാലത്ത് വരുമാനം സംബന്ധിച്ച് ചർച്ചകളും നിരവധി തീരുമാനങ്ങളും ഉണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.അതിനാല്‍ ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം വിശദീകരണം നൽകാനും കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here