രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു; വിവാദ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദായി

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ബില്ലിൽ പ്രസിഡന്റ് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി.

കർഷകരുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കിയ കേന്ദ്രസർക്കാർ ബിൽ തിങ്കളാഴ്ച പാർലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ചു പാസാക്കിയിരുന്നു. എന്നാൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി, ശബ്ദ വോട്ടോടെ ലോക്സഭ 5 മിനിറ്റിലും രാജ്യസഭ ഒൻപത് മിനിറ്റിലുമാണ് ബിൽ പാസാക്കിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായ കേന്ദ്രസർക്കാർ താങ്ങുവിലയിൽ നിയമപരിരക്ഷ ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

നവംബര്‍ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ബില്ലിന്മേല്‍ ചര്‍ച്ച നടത്താത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

ഇതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഈ ബില്ലിന്മേല്‍ രാഷ്ട്രപതി ഒപ്പിടുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News