അമേരിക്കയിൽ പതിനഞ്ചുകാരൻ മൂന്ന് സഹപാഠികളെ വെടിവച്ചുകൊന്നു; അക്രമി പൊലീസിൽ കീഴടങ്ങി

അമേരിക്കയിലെ സ്‌കൂളിൽ പതിനഞ്ചുകാരൻ മൂന്ന് സഹപാഠികളെ വെടിവച്ചുകൊന്നു. ഓക്‌സ്‌ഫോർഡിലെ മിഷിഗൺ ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്.14ഉം 17 ഉം വയസുള്ള പെണ്കുട്ടികളും 10വയസുള്ള ആൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു .

അതേസമയം, അക്രമി ഇതേ സ്കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.ഇയാൾ സ്കൂളിൽ എത്തി ഏകദേശം 20 തവണയായി സഹപാഠികൾക്ക് നേരെ വെടിയുതിർത്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News