തീയറ്ററുകളിൽ ആവേശമുണർത്തി മരക്കാർ; ആദ്യ ഷോ കാണാൻ മോഹൻലാലും

മലയാളത്തിന്റെ ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തി. അർദ്ധരാത്രിയിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ നടൻ മോഹൻലാലും കുടുംബത്തോടൊപ്പം എത്തിയിരുന്നു. കൊച്ചിയിലെ കനത്ത മഴയിലും ആവേശത്തിരയിളക്കി മരക്കാറിന്റെ വരവ് ആരാധകർ ആഘോഷമാക്കി.

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിലെത്തിയത്. അർദ്ധരാത്രിവരെ കാത്തിരിക്കാൻ ക്ഷമയില്ലാത്തതിനാൽ രാത്രി 9 മണിക്ക് മുമ്പായി തന്നെ ആരാധകർ തീയറ്ററിൽ എത്തിയിരുന്നു. പിന്നെ കൊട്ടും പാട്ടും ഡാൻസുമായി കനത്ത മഴയെപ്പോലും മറന്ന് ഉത്സവ ലഹരിയിലായി ആരാധകർ.

എറണാകുളം സവിത തീയറ്ററിൽ കുടുംബത്തോടൊപ്പമാണ് മോഹൻലാൽ സിനിമ കാണാൻ എത്തിയത്. ചിത്രത്തിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ആദ്യ ഷോ കാണാൻ എത്തിയതോടെ പ്രേക്ഷകരുടെ ആവേശവും ഇരട്ടിയായി.

ലോകത്താകമാനം 4100 ഓളം സ്ക്രീനുകളിലാണ് 5 ഭാഷകളിലായി സിനിമ എത്തിയത്. കുറുപ്പിന് ശേഷം മരക്കാർ കൂടി തീയറ്റർ കീഴടക്കിയതോടെ മലയാള സിനിമയ്ക്കിനി സുവർണ്ണകാലമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News