‘പള്ളി പൊളിക്കും; ബാങ്ക് വിളി അനുവദിക്കില്ല’; മതവിദ്വേഷ മുദ്രാവാക്യം മുഴക്കി ബിജെപി; ഡിവൈഎഫ്ഐ പരാതി നല്‍കി

കണ്ണൂർ തലശ്ശേരിയിൽ മതവിദ്വേഷ മുദ്രാവാക്യം മുഴക്കി ബിജെപി പ്രകടനം. പള്ളി പൊളിക്കുമെന്നും ബാങ്ക് വിളി അനുവദിക്കില്ലെന്നും മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടത്തിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കെ ടി ജയകൃഷണൻ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രകടനത്തിലായിരുന്നു ബിജെപിയുടെ മത വിദ്വേഷ മുദ്രാവാക്യം.

പള്ളി പൊളിക്കുമെന്നും ബാങ്ക് വിളിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. മതവിദ്വേഷ മുദ്രാവാക്യത്തിന് എതിരെ ഡി വൈ എഫ് ഐ തലശ്ശേരി എ സി പിക്ക് പരാതി നൽകി. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് സി എൻ ജിദുൻ ആണ് പരാതി നൽകിയത്.

വർഗീയ ലഹള ലക്ഷ്യം വച്ചാണ് മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്വന്നും ഇവർക്കെതിരെ കർശന നിയമ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലയിരുന്നു മത വിദ്വേഷ മുദ്രാവാക്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here