യുഎഇ ദേശീയ ദിനാഘോഷം; ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ഡിസംബർ മൂന്നിന്

യു.എ.ഇയുടെ അൻപതാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾക്ക് രാജ്യം ഒരുങ്ങുന്നു. സീഷെൽസ് ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ഡിസംബർ മൂന്നിന് ദുബായിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദുബായ് അൽ നാസർ ലിഷർ ലാൻഡിലാണ് സീഷെൽസ് ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികളോടെ ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് അരങ്ങേറുക.

പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ‘പ്രൊജക്ട് മലബാറിക്കസ്’ ബാന്റ് ഒരുക്കുന്ന സംഗീത സന്ധ്യയാണ് പരിപാടികളിലെ പ്രധാന ആകർഷണമെന്ന് സംഘാടകർ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെഗാ ശിങ്കാരിമേളം, കോൽക്കളി, ഫ്യൂഷൻ ഡാൻസ്, തിരുവാതിര, സംഗീതശില്പം, അറബിക് ഡാൻസ് തുടങ്ങി ഇന്ത്യയുടെയും യു.എ.ഇ യുടെയും കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ പരിപാടികളും അരങ്ങിലെത്തും.

പോറ്റമ്മ നാടിന് പ്രവാസി മലയാളികൾ നൽകുന്ന ആദരവായി ഒരുക്കിയിരിക്കുന്ന സാംസ്‌കാരിക സന്ധ്യ രാജ്യസഭാ എം പിയും കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസ് ഉദ്‌ഘാടനം ചെയ്യും. ഡിസംബർ 3 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ ആണ് പരിപാടികൾ ആരംഭിക്കുകയെന്ന് സ്വാഗത സംഘം ചെയർമാനും നോർക്ക റൂട്സ് ഡയറക്ടറുമായ ഒ.വി മുസ്തഫ, ലോക കേരളാ സഭാംഗം എൻ കെ കുഞ്ഞഹമ്മദ്, ജനറൽ കൺവീനർ കെ.വി.സജീവൻ എന്നിവർ പറഞ്ഞു.

ഇത്തരമൊരു പരിപാടിയിൽ സംബന്ധിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും രണ്ടര മണിക്കൂർ നീളുന്ന ലൈവ് ബാൻഡ് ആണ് ഉദ്ദേശിക്കുന്നതെന്നും ഗായിക സിത്താര പറഞ്ഞു. വി കെ എക്സിബിഷൻസ് ആണ് Ravoz The Glory of 50 – Indo Arab Cultural Fest -2021″ എന്ന സാംസ്‌കാരികോത്സവം അവതരിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഓ വി മുസ്തഫ , എൻ കെ കുഞ്ഞഹമ്മദ്, ഗായിക സിത്താര ,
സജീവൻ കെ വി , അൻവർ ഷാഹി,റാവോസ് സി ഇ ഒ അനീസ് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News