പ്രിയപ്പെട്ട ലാലിനും പ്രിയനും ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍; മമ്മൂട്ടി

ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ ഇന്ന് പ്രദർശനത്തിനെത്തിയപ്പോൾ എങ്ങും ആവേശം അലയടിക്കുകയാണ്. ചിത്രത്തിന് ആശംസകളറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും രംഗത്തെത്തി.
ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് മമ്മൂട്ടി ചിത്രത്തിന് ആശംസകളര്‍പ്പിക്കുന്നത്. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പുറത്തിറങ്ങുന്നു. പ്രിയപ്പെട്ട ലാലിനും പ്രിയനും ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍,’ എന്നാണ് മമ്മൂട്ടി ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് പിന്നാലെ ആരാധകര്‍ കമന്റുകളുമായി എത്തുകയും ചെയ്തു. ഇച്ചാക്കയുടെ സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. ‘പ്രിയപ്പെട്ട മമ്മൂട്ടിക്ക, ഒരായിരം പ്രണാമം ഞങ്ങളോട് കാണിച്ച സ്‌നേഹത്തിന് ഞങ്ങളെ അനുഗ്രഹിച്ചതിന്,’ എന്ന് ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശന്‍ കുറിച്ചു.

തിയറ്ററുകളിൽ മികച്ച പ്രതികരമാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News