യുഎഇയിലും അമേരിക്കയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു

സൗദിക്ക്​ പിന്നാലെ​ യു.എ.ഇയിലും അമേരിക്കയിലും ഒമൈക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ ഒരു വനിതക്കാണ് യുഎഇയിൽ രോഗം സ്​ഥിരീകരിച്ചത്​. ഇവർ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരുന്നു. ഇവരെ ഐസോലേഷനിലേക്ക്​ മാറ്റി. ​​

രോഗലക്ഷണങ്ങളൊന്നുമില്ല. ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. ഈ വനിതയുമായി സമ്പർക്കം പുലർത്തിയവരെയും ഐസോലേഷനിലാക്കിയിട്ടുണ്ട്​. ഇവരെ നിരീക്ഷിച്ച്​ വരുകയാണ്​. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ​

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here